(തികച്ചും സങ്കല്പ്പികമായ ഒരു കഥ
ചില ചരിത്ര വസ്തുകൾ പശ്ചാത്തല ഭംഗിക്ക് ചേർത്തിട്ടുണ്ട് അത് വായനാ സുഖത്തിനു മാത്രം എടുക്കുക)
നോബൈൽ സമ്മാനം
മനുഷ്യനെ കണ്ടു പിടിച്ചതിനുള്ള നോബൈൽ സമ്മാനം ഇത്തവണയും കിട്ടാതിരുന്നപ്പോൾ ദൈവം ചൂടായി.. കണ്ടു പിടിച്ചത് മനുഷ്യരെ ആണെന്ന് തെളിയിക്കുവാൻ പറഞ്ഞപ്പോഴാണ് ദൈവം ഒന്ന് തണുത്തത്.
എങ്കിൽ സമാധാനത്തിനുള്ളതെങ്കിലും...?
ദൈവത്തിന്റെ ന്യായമായ ചോദ്യം കേട്ടപ്പോൾ അക്കാദമി അത് ഉറപ്പിച്ചു... പക്ഷെ തന്റെ കൂടെ മത്സരിക്കുവാനുള്ളത് മനുഷ്യരോ അവരുടെ സംഘടനകളോ ആണെന്നറിഞ്ഞപ്പോൾ ദൈവം സ്വയം പിന്മാറുകയായിരുന്നു..(കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലാത്തതു കൊണ്ടാവാം)
അപ്പോഴും
ദൈവത്തിനെ കണ്ടുപിടിച്ചതിന്റെ സമ്മാനം മനുഷ്യനായി ചെന്ന് അവകാശപ്പെടണോ എന്ന് യുക്തിപരമായി ചിന്തിക്കുകയായിരുന്നു ദൈവം
ഒളിച്ചു കളി
മനുഷ്യനെ സൃഷ്ടിച്ചു ക്ഷീണിച്ചിരുന്നപ്പോഴാണ് സൃഷ്ടിച്ചു അധിക നേരം ആവാത്ത മനുഷ്യന് ബോർ അടിക്കുന്നെന്നു ദൈവത്തിനോട് വന്നു പരാതി പറഞ്ഞത്. അപ്പോൾ ഹവ്വയുടെ തലച്ചോറിന്റെ അവസാനവട്ട മിനുക്ക്‌പണിക്കിടയിലായിരുന്നു ദൈവം.. തന്റെ ഇതുവരെ ഉള്ള സൃഷ്ടികളിൽ നിന്ന് ബൗന്ധികപരമായും സൌന്ദര്യപരമായും തന്റെ ഏറ്റവും പുതിയ സൃഷ്ടി എന്ന നിലയിൽ ഹവ്വ ഏറ്റവും മികച്ചതാകണം എന്ന് ദൈവത്തിനു ആഗ്രഹമുണ്ടായിരുന്നു
തന്റെ സൃഷ്ടിയുടെ ബോറടി മാറ്റേണ്ട കടമ തന്റെതാനെന്നുള്ള ചിന്ത ദൈവത്തിനെ പെട്ടെന്ന് ക്ഷീണത്തിൽ നിന്ന് ഉണർത്തി. തന്റെ മുന്കാല സൃഷ്ടികളെ ഓരോന്നായി കാണിച്ചു കൊടുത്തു മനുഷ്യനെ അതിശയിപ്പിക്കാം എന്നുള്ള തീരുമാനത്തിനെ കടത്തി വെട്ടി ക്കൊണ്ട് മനുഷ്യൻ ആദ്യം ദൈവത്തിനെ ഒളിച്ചേ കണ്ടേ കളിയ്ക്കാൻ വിളിച്ചു
കേട്ടപാതി കേൾക്കാത്ത പാതി ദൈവം ഓടി ഒളിച്ചു. ഒളിച്ചിരിക്കുന്ന ദൈവത്തെ തിരയുന്നതിനിടയിൽ പണിതീരാത്ത ഹവ്വയെ കണ്ടപ്പോൾ ദൈവം ഹവ്വയായി വേഷം മാറിയതാകാം എന്ന് തെറ്റിദ്ധരിച്ചോ അല്ലാതെയോ മനുഷ്യൻ കണ്ടേ വിളിച്ചു. ദൈവം മനുഷ്യനെ തെറ്റിദ്ധരിച്ചു (ഒരു നിമിഷം മനുഷ്യനായി പോയി) ദൈവത്തിനു മനുഷ്യൻറെ വിളിയും കളിയും കള്ളക്കളി ആയിട്ട് തോന്നി മനുഷ്യന്റെ കള്ളകളി കണ്ടു മനസ്സുമടുത്ത ദൈവം ഒളിച്ചിരുന്നിടത് തന്നെ കിടന്നു ഉറങ്ങി പോയി. ദൈവം ഉറങ്ങിപോയതറിയാതെ മനുഷ്യൻ ഇപ്പോഴും ഹവ്വയും ഒത്തു ഒളിച്ചുകളി തുടരുന്നു.

ദൈവം ചോദിച്ചോളും!!!
ReplyDelete